Thrissur

അഷ്ടമിചിറയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമം

അഷ്ടമിച്ചിറ ഉരുണ്ടോളിയില്‍ ഇന്ന് പകല്‍ നാലരയോടേയാണ് സംഭവം

അഷ്ടമിചിറയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമം
X

മാള: അഷ്ടമിചിറയില്‍ യുവാവിനെ വെട്ടി കൊലപെടുത്താന്‍ ശ്രമം. പഴൂക്കര ഗുരുതിപ്പാല സ്വദേശി വിശാലിനാണ് (35) വെട്ടേറ്റത്. വെട്ടേറ്റ ഇയാളുടെ ഒരു കൈ മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിശാലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്ടമിച്ചിറ ഉരുണ്ടോളിയില്‍ ഇന്ന് പകല്‍ നാലരയോടേയാണ് സംഭവം. വെട്ടി പരിക്കേല്‍പ്പിച്ച പഴൂക്കര സ്വദേശി നിബിന്‍ (35) എന്നയാളെ പോലിസ് പിടികൂടി.

ഗുണ്ടാ പകയാണ് സംഭവത്തിന് പിറകിലെന്നാണ് സൂചന. വെട്ടേറ്റ വിശാല്‍ 28 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നേരത്തേ ഇയാള്‍ക്കെതിരെ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it