Thrissur

പൈപ്പ് പൊട്ടി; ടാറിങ്ങിന് പിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു

ടോറസ്സടക്കമുള്ള ഭാരവാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ ഇനിയും പലയിടങ്ങളിലായി പൈപ്പുകള്‍ പൊട്ടാന്‍ സാധ്യതയേറെയാണുള്ളത്.

പൈപ്പ് പൊട്ടി; ടാറിങ്ങിന് പിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു
X

മാള (തൃശൂര്‍): മാള ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ടാറിങ്ങിന് പിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റോഡ് ടാറിങ് ആരംഭിച്ചത്. ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് രീതിയില്‍ ടാറിങ് നടത്തിയതിന്റെ പിന്നാലെയാണ് റോഡ് പൊളിച്ചത്. റോഡ് റോളര്‍ ഓടിച്ചപ്പോള്‍ ജലനിധി പൈപ്പ് പൊട്ടിയിരുന്നു. ഇതോടെ കുടിവെള്ളം ചെറിയ തോതില്‍ പാഴാവുന്നത് കൂടാതെ റോഡ് തകരുന്ന തരത്തില്‍ വെള്ളമൊഴുകുകയുമുണ്ടായി. ഇതെത്തുടര്‍ന്നാണ് ഇന്നലെ അടിയന്തരമായി ടാറിങ് നടത്തിയ ഭാഗത്ത് കുഴിയെടുത്ത് പൈപ്പിന്റെ തകരാര്‍ മാറ്റിയത്. ഇവിടം വീണ്ടും ടാറിങ് നടത്തേണ്ടതായും വന്നു. ഈ തകരാര്‍ പരിഹരിച്ചെങ്കിലും കടുത്ത ആശങ്ക ഉടലെടുത്തിരിക്കയാണ്.

കാരണം പ്ലമ്പിങ്ങിന് ഉപയോഗിക്കാനാവാത്ത വളരെ ഗുണം കുറഞ്ഞ പൈപ്പുകളാണ് ജലനിധി പദ്ധതിയുടെ ഭാഗമായിട്ടിരിക്കുന്നത്. അതും ആഴം കുറച്ച്. റോഡ് നിരപ്പില്‍നിന്നും സ്ഥാപിക്കുന്ന പൈപ്പുകളുടെ മുകള്‍നില വരെ 90 സെന്റിമീറ്റര്‍ അകലം വേണ്ടതാണെങ്കിലും അരമീറ്റര്‍ പോലും അകലമില്ലാതെയാണ് പലയിടങ്ങളിലും പൈപ്പുകളിട്ടിരിക്കുന്നത്. ടോറസ്സടക്കമുള്ള ഭാരവാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ ഇനിയും പലയിടങ്ങളിലായി പൈപ്പുകള്‍ പൊട്ടാന്‍ സാധ്യതയേറെയാണുള്ളത്. ജലനിധി പദ്ധതി നടപ്പാക്കിയ ആറ് ഗ്രാമപ്പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണുള്ളത്.

Next Story

RELATED STORIES

Share it