Thrissur

കളഞ്ഞു കിട്ടിയ 50,000 രൂപയും മൊബൈല്‍ ഫോണും പോലിസില്‍ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

മാളയില്‍ നിന്നും മതിലകത്തേക്ക് പോകുന്നതിനിടെയാണ് മാള പള്ളിക്ക് സമീപത്തെ റോഡില്‍നിന്ന് പണവും സഞ്ചിയും മൊബൈലും വീണുകിട്ടിയത്.

കളഞ്ഞു കിട്ടിയ 50,000 രൂപയും മൊബൈല്‍ ഫോണും പോലിസില്‍ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി
X

മാള: കളഞ്ഞു കിട്ടിയ 50,000 രൂപയും മൊബൈല്‍ ഫോണും പോലിസില്‍ ഏല്‍പ്പിച്ച് മാള ടൗണിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മാളയില്‍ നിന്നും മതിലകത്തേക്ക് പോകുന്നതിനിടെയാണ് മാള പള്ളിക്ക് സമീപത്തെ റോഡില്‍നിന്ന് പണവും സഞ്ചിയും മൊബൈലും വീണുകിട്ടിയത്.

തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മാള പൗവത്ത് പറമ്പില്‍ ഫൈസല്‍, ഓട്ടോ യാത്രക്കാരനായ വലിയവീട്ടില്‍ ഹലിന്‍ എന്നിവര്‍ ചേര്‍ന്ന് പോലിസില്‍ പണം ഏല്‍പ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട അങ്കമാലി പകരപ്പിള്ളി ബ്രഹ്മദത്തന്‍ പോലിസില്‍ പരാതിയുമായി വന്നപ്പോഴാണ് നഷ്ടപ്പെട്ട പണം കിട്ടിയത് അറിയുന്നത്. ബ്രഹ്മദത്തന്‍ കെഎസ്ഇബി കോണ്‍ട്രാക്ട് തൊഴിലാളിയാണ്. കുഴൂര്‍ എസ്ബിഐ ബാങ്കില്‍ രണ്ട് ദിവസം മുമ്പാണ് പണം തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ വേണ്ടി എടുത്തത്. ഇന്നലെ

രാവിലെ ബൈക്കില്‍ യാത്ര ചെയ്യവേയാണ് പണം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണം ഉടമക്ക് മാള പോലിസ് സ്‌റ്റേഷനില്‍ വെച്ച് ഉടമക്ക് തിരിച്ചുനല്‍കി.

Next Story

RELATED STORIES

Share it