ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ കിണറ്റിൽ മരിച്ചനിലയിൽ

ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ കിണറ്റിൽ മരിച്ചനിലയിൽ
മാള: ഭിന്നശേഷിക്കാരനായ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണൂർ അരങ്ങത്ത് സുബ്രഹ്മണ്യ (75) നെയാണ് വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാള പോലിസും മാള ഫയർ ആൻ്റ് റെസ്ക്യൂ സംഘവും എത്തി മൃതദേഹം പുറത്തെടുത്തു. പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം മാള ഗവ.ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ സാവിത്രി. മക്കൾ സജയൻ, സജിത്ത്.

RELATED STORIES

Share it
Top