ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

മാള: പഴൂക്കരയിൽ ഭർത്താവിനെ ഭാര്യ തലക്കടിച്ച് പരിക്കേൽപ്പിച്ചു. പഴൂക്കര പ്രേംനഗർ കോളനിയിൽ താമസിക്കുന്ന പരമേശ്വരൻ (60) നാണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ഇരുമ്പ് വടിയുപയോഗിച്ചാണ് ഭാര്യ തലയ്ക്കടിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ പരമേശ്വരനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മാള പോലിസ് കേസ് രജിസ്റ്റർ ചെയ്തു. മാനസിക വിഭ്രാന്തിയുള്ളയാളാണ് ഭാര്യ രമണിയെന്ന് സംശയിക്കുന്നു.

RELATED STORIES

Share it
Top