തനിച്ച് താമസിക്കുന്ന വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തി

തനിച്ച് താമസിക്കുന്ന വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തി

മാള: കൂനംപറമ്പില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്ങല്‍ ത്രേസ്യാമ്മ (85)യെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. നാല് ദിവസം മുമ്പാണ് ഇവരെ വീടിന് പുറത്ത് കണ്ടതെന്നാണ് പരിസരവാസികള്‍ പറയുന്നത്. വീട് അടഞ്ഞു കിടക്കുന്നതും ത്രേസ്യാമ്മയെ പുറത്ത് കാണാതിരുന്നതിനാലും സംശയം തോന്നിയാണ് അയല്‍വാസികള്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് വീട്ടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top