യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ സുജിത് (25), ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ കീരിക്കുട്ടന് എന്ന് വിളിക്കുന്ന സുബീഷ്(32) എന്നിവരെയാണ് ശ്രീകാര്യം പോലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ പോലിസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ സുജിത് (25), ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ കീരിക്കുട്ടന് എന്ന് വിളിക്കുന്ന സുബീഷ്(32) എന്നിവരെയാണ് ശ്രീകാര്യം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശ്രീകാര്യം ചെറുവയ്ക്കല്‍ കട്ടേല സ്വദേശി 31 വയസ്സുളള വിഷ്ണുവിനെ പുലര്‍ച്ചെ രണ്ടിന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചും കല്ല് കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി യുവാവിന്റെ വീടിന്റെ മുന്‍വശത്ത് പാട്ട കൊട്ടി ബഹളം വച്ചത് ചോദ്യം ചെയ്തതിലുളള വിരോധത്താലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ശ്രീകാര്യം എസ്.എച്ച്.ഒ മഹേഷ് പിളളയുടെ നേതൃത്വത്തില്‍ എസ്.ഐ ബിനോദ് കുമാര്‍, എ.എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ അനില്‍കുമാര്‍, പ്രശാന്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT