- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍ അടിയന്തര സംവിധാനങ്ങള്‍
130 വെന്റിലേറ്റര്‍; 200 ഐസിയു; 425 ഓക്‌സിജന്‍ കിടക്കകള്‍; 1400 കിടക്കകള്‍
തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കൊവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നു. നിലവില്‍ 486 കോവിഡ് കിടക്കകളുള്ള മെഡിക്കല്‍ കോളജിനെ കൊവിഡ് ചികിത്സയ്ക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്.എ.ടി. ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 115 ഐ.സി.യു. കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.
കൊവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കൊവിഡിതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. ബാക്ക് റെഫറല്‍ ചെയ്യുന്ന കാസ്പ് കാര്‍ഡുള്ള രോഗികള്‍ക്ക് കാസ്പ് അക്രഡിറ്റഡ് െ്രെപവറ്റ് ആശുപത്രിയിലേക്കും മാറാന്‍ സാധിക്കും. കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കും. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 150 നഴ്‌സുമാരേയും 150 ക്ലീനിങ് സ്റ്റാഫിനേയും എന്‍.എച്ച്.എം. വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ നടക്കും. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി.
ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. വിനയ് ഗോയല്‍, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. ബിഎസ് തിരുമേനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജു, ഡിപിഎം ഡോ. പിവി അരുണ്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്എസ് സന്തോഷ്‌കുമാര്‍, ഡോ. സുനില്‍കുമാര്‍, കോവിഡ് ചീഫ് ഡോ. നിസാറുദ്ദീന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RELATED STORIES
അധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMT