- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവര്‍ഗ്ഗീയ കൊലപാതകങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനം: ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം: കേരളത്തെ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ താവളമാക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇതിനെതിരെ ഐക്യനിര പടുത്തുയര്‍ത്തി പ്രതിരോധിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ല സാംസ്‌കാരിക സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഗ്ഗീയതയുടെ മറവില്‍ സമൂഹത്തില്‍ അന്ധകാരം വിതറി ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള ഗൂഢപരിശ്രമം നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ മതഭീകരതയെ ചെറുക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്തിയെടുക്കുന്നതും അപലപനീയമാണ്. ആലപ്പുഴയില്‍ തുടങ്ങിയ വര്‍ത്തമാനകാല വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ പാലക്കാട്ടും ആവര്‍ത്തിച്ചത് കേരളീയ സമൂഹത്തെ വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ വിഭജിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്.
കേരളീയ സമൂഹം ഈ വിപത്തിനെ നേരിടാന്‍ ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട കാലമാണ്. ആ ദൗത്യം സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുക്കാന്‍ സിവില്‍ സര്‍വീസ് മേഖലയ്ക്ക് കഴിയണം. സര്‍വീസ് മേഖലയിലേക്കും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. മനുഷ്യ കുലത്തിനിടയില്‍ പേടി വളര്‍ത്തുന്നവരുടെ വേരറുക്കണം. യുവതലമുറയില്‍ കൂടി വരുന്ന മദ്യ,മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണ്. ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്വവും ഉള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം ദിവാകരന്‍ നഗറില്‍ (വികാസ് ഭവന്‍ അങ്കണം) സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വൈ സുല്‍ഫിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച വാക്‌സിനേറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഴ്‌സിംഗ് ഓഫിസര്‍ പ്രിയ റ്റിആര്‍, മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ എ.ഷറഫുദ്ദീന്‍, ജൈവകൃഷിയില്‍ മികവു തെളിയിച്ച കുട്ടി കര്‍ഷകര്‍ അര്‍ജ്ജുന്‍ ബാബു, സര്‍വീസില്‍ നിന്നും വിരമിച്ച ഗീതാകുമാരി എന്നിവരെ സംസ്ഥാന ട്രഷറര്‍ കെപി ഗോപകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.
പ്രശസ്ത ചെറുകഥാകൃത്ത് ചുള്ളാളം ബാബുരാജ്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി ഹരീന്ദ്രനാഥ്, എംഎം നജിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വികെ മധു, പി ശ്രീകുമാര്‍, റ്റി വേണു, വി ബാലകൃഷ്ണന്‍, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി നമ്പൂതിരി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ജി ആര്‍ രാജീവ്, സെക്രട്ടറി കെ സുരകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സതീഷ് കണ്ടല, വനിതാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം ആര്‍ സരിത, വനിതാകമ്മിറ്റി ജില്ലാ പ്രസിഡന്റ് ഡി ബിജിന, ജെ ശിവരാജന്‍, നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ദേവികൃഷ്ണ എസ്, ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി അജികുമാര്‍ സംസാരിച്ചു.
നാളെ ഷെമീന്‍ നഗറില്‍ (ഭാഗ്യമാല ആഡിറ്റോറിയം, പാളയം) നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജിആര്‍ രാജീവ് അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടനാ റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി കെ സുരകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ആര്‍എസ് സജീവ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















