Thiruvananthapuram

സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണം: പി കെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പാക്കണമന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ സ്ഥിതി പഠിക്കുന്നതിനായി 2005ല്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ആധികാരിക സമിതിയാണ് സച്ചാര്‍ കമ്മീഷന്‍. സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായിരുന്നു.

2006ല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് നടപ്പാക്കുന്നതിനായി യുപിഎ സര്‍ക്കാരിന്റെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങള്‍ ഏറിയും കുറഞ്ഞും സച്ചാര്‍ റിപോര്‍ട്ട് അതുപോലെ നടപ്പാക്കിയപ്പോള്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ നിയമിച്ചാണ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇപ്പോള്‍ സച്ചാര്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത് മുസ്‌ലിം സമൂഹത്തോടുള്ള കൃത്യമായ നീതികേടാണ്. ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്ക, പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം: സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ കെഎടിഎഫ് മുന്നോട്ടുവയ്ക്കുന്ന അധ്യാപക പ്രശ്‌നങ്ങളില്‍ അനുഭാവ പൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ്, മന്‍സൂര്‍ മാടമ്പാട്ട്, സി എച്ച് ഫാറൂഖ്, എം എ സാദിഖ്, നൂറുല്‍ അമീന്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it