- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു
കടലാക്രമണം നിരന്തരമുണ്ടാകുന്ന സ്ഥലമായതിനാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരമാണ് വേണ്ടത്. അതിനാല്‍ കോണ്‍ക്രീറ്റിലുള്ള ഡയഫ്രം മതിലാണ് നിര്‍മ്മിക്കുന്നത്.
തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രൂക്ഷമായ കടലാക്രമണം നിരന്തരമുണ്ടാകുന്ന സ്ഥലമായതിനാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരമാണ് വേണ്ടത്. അതിനാല്‍ കോണ്‍ക്രീറ്റിലുള്ള ഡയഫ്രം മതിലാണ് നിര്‍മ്മിക്കുന്നത്. വലിയതോപ്പ് മുതല്‍ പഴയ കോഫി ഹൗസ് വരെയുള്ള കടല്‍ത്തീരത്ത് പൈലിങ് നടത്തി 350 മീറ്റര്‍ നീളത്തിലും അര മീറ്റര്‍ വീതിയിലുമാണ് ഡയഫ്രം മതില്‍ നിര്‍മിക്കുന്നത്. ഡയഫ്രം മതിലിന്റെ നിര്‍മാണത്തിന് മുന്നോടിയായി ഗൈഡ് വാളിന്റെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ചെറിയ വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ 6.39 കോടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ തുടരെ ഉണ്ടായ കടലാക്രമണം മൂലം അവശേഷിച്ച റോഡും നശിച്ചുപോയതിനാല്‍ പദ്ധതിചെലവ് വര്‍ദ്ധിച്ചു. അതിനാവശ്യമായ അധികതുക പൊതു മരാമത്ത് വകുപ്പ് അനുവദിച്ചതു കൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി ആന്റണി രാജൂ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് പുനര്‍നിര്‍മാണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കുന്നതിനാല്‍ കടലാക്രമണത്തെ അതിജീവിക്കാന്‍ കഴിയും. തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിര്‍മാണ കരാറുകാരായ യുഎല്‍സിസിഎസിന്റെ പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
RELATED STORIES
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMT