യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍
ഫേസ്ബുക്ക് വഴി 2014ലാണ് യുവതിയുമായി ഷാന്‍ പരിചയത്തിലാവുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ യുവതിയുടെ ചിത്രങ്ങളെടുത്തിരുന്നു.
തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സീരിയല്‍ നടന്‍ പിടിയില്‍. ടെലിവിഷന്‍-സീരിയല്‍ താരമായ പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം മുടക്കാനാണ് ചിത്രങ്ങൾ അയച്ചത്. ഫേസ്ബുക്ക് വഴി 2014ലാണ് യുവതിയുമായി ഷാന്‍ പരിചയത്തിലാവുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ ഷാന്‍ യുവതിയുടെ ചിത്രങ്ങളെടുത്തിരുന്നു.
സാമ്പത്തിക വിഷയത്തെ ചൊല്ലി ഇരുവരും തെറ്റിപ്പിരിഞ്ഞതിനു ശേഷം ഗൾഫിലുള്ള യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ ഷാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. നഗ്ന ചിത്രങ്ങള്‍ വിദേശത്തുള്ള യുവാവിന് അയച്ച് കൊടുത്തതോടെ അയാൾ വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പോലിസില്‍ പരാതി നല്‍കി. അറസ്റ്റിലായ ഷാനെതിരെ പോക്സോ, ഐടി ആക്ട് ചുമത്തി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT