Thiruvananthapuram

എസ്ഡിപിഐ നേമം മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

മണ്ഡലം പ്രസിഡന്റായി ഹാഷിം പാച്ചല്ലൂരിനേയും സെക്രട്ടറിയായി അബ്ദുല്‍ അസീസിനേയും തിരഞ്ഞെടുത്തു.

എസ്ഡിപിഐ നേമം മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു
X

തിരുവനന്തപുരം: എസ്ഡിപിഐ നേമം മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റായി ഹാഷിം പാച്ചല്ലൂരിനേയും സെക്രട്ടറിയായി അബ്ദുല്‍ അസീസിനേയും തിരഞ്ഞെടുത്തു. ഷിഹാസ് മൗലവി തിരുമല, ജമീര്‍ നേമം(വൈസ് പ്രസിഡന്റ്മാര്‍),

സുധീര്‍ പരുത്തികുഴി, നജീബ് നേമം, ഹസീന അസീസ് കരമന(ജോയിന്റ് സെക്രട്ടറിമാര്‍), അജ്മല്‍ മണക്കാട്(ഖജാന്‍ജി),നവാസ് കൊഞ്ചിറവിള, നുജൂം, നൗഷാദ് ചാത്തിയാറ,ഷീജ സലിം(കമ്മിറ്റിയംഗങ്ങള്‍).

യോഗം ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര ഉദ്ഘാടനം ചെയ്തു. ഭാരവാഹി തിരഞ്ഞെടുപ്പിന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം സലീം കരമന നേതൃത്വം നല്‍കി.

നേരത്തെ തിരഞ്ഞെടുത്ത പ്രസിഡന്റ് അടിന്തര ആവശ്യത്തിന് അവധിയെടുത്ത പശ്ചാത്തലത്തിലാണ് പുനസംഘടന അനിവാര്യമായതെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it