Thiruvananthapuram

പൗരത്വ നിഷേധം: പാളയം മുസ്ലീം ജമാഅത്തിന്റെ പ്രതിഷേധ സംഗമം

പൗരത്വ നിഷേധത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അലയടിക്കുന്നത്.

പൗരത്വ നിഷേധം: പാളയം മുസ്ലീം ജമാഅത്തിന്റെ പ്രതിഷേധ സംഗമം
X

തിരുവനന്തപുരം: പൗരത്വ നിഷേധത്തിൽ പ്രതിഷേധിച്ച് പാളയം മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധിച്ചു. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധ പ്രകടനം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പൗരത്വ നിഷേധത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അലയടിക്കുന്നത്.

അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിഷേധിച്ചവരെ വെടിവെച്ചു കൊന്ന കര്‍ണാടക പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഏജീസ് ഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. വൈകീട്ട് 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. ഏജീസ് ഓഫിസിനു മുമ്പില്‍ അമിത് ഷായുടെ കോലം കത്തിക്കും.

Next Story

RELATED STORIES

Share it