Thiruvananthapuram

മെഡിക്കൽ കോളജ് പുതിയ മോർച്ചറി; ആദ്യ പോസ്റ്റുമോർട്ടം ബുധനാഴ്ച

പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ ഡ്രെയിനേജിന്റേയും താപനിലയുടെയും വായു ക്രമീകരണത്തിന്റെയുമെല്ലാം പോരായ്മകൾ പരിഹരിച്ച ശേഷമാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.

മെഡിക്കൽ കോളജ് പുതിയ മോർച്ചറി; ആദ്യ പോസ്റ്റുമോർട്ടം ബുധനാഴ്ച
X
പുതിയ മോർച്ചറിയിലെ ചേംബറുകൾ

തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടിസ് പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയിൽ ആദ്യ പോസ്റ്റുമോർട്ടം ബുധനാഴ്ച നടക്കും. പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തിയ ഡ്രെയിനേജിന്റേയും താപനിലയുടെയും വായു ക്രമീകരണത്തിന്റെയുമെല്ലാം പോരായ്മകൾ പരിഹരിച്ച ശേഷമാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.

മോർച്ചറിയുടെ പോരായ്മകൾ എത്രയും വേഗം പരിഹരിച്ച് പ്രവർത്തനം ആരംഭിക്കാൻ മന്ത്രി കെ കെ ശൈലജ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ്, ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ ശശികല എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പുരോഗതി വിലയിരുത്തിയിരുന്നു.

നാളെയോടെ സജ്ജീ കരണങ്ങളെല്ലാം പൂർത്തിയാകും. പ്രവർത്തനം പൂർണമായ തോതിൽ എത്തുന്നതു വരെ ആവശ്യമെങ്കിൽ ഏതാനും ദിവസം പഴയ മോർച്ചറിയിലും പോസ്റ്റുമോർട്ടം തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ് അറിയിച്ചു. 18 ചേംബറുള്ള നിലവിലെ മോർച്ചറിയിൽ നിന്നും മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ പൂർത്തിയായ 48 ചേംബറുള്ള അത്യന്താധുനിക മോർച്ചറി പരിമിതികളെയെല്ലാം മറികടക്കാൻ ഉതകുന്നവയാണ്. പുതിയ ബ്ലോക്കിൽ നാലു ടേബിളുകളുണ്ട്. പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി ഇവയിൽ ഒരു ടേബിൾ പ്രത്യേകം മുറിയിൽ സജ്ജീകരിച്ചിരിക്കുന്നു. തറനിരപ്പിന് തൊട്ടുതാഴെയുള്ള മോർച്ചറിയിൽ 48 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയുന്ന ട്രോളികളും ആധുനിക നിലവാരത്തിലുള്ളതാണ്. ആവശ്യാനുസരണം ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്നതിനാൽ ചേംബറിൽ നിന്നും മൃതദേഹം പുറത്തെടുക്കാനും ടേബിളിൽ കയറ്റി വയ്ക്കാനും വളരെ എളുപ്പമാണ്. വിശാലമായ മുറികൾ അണുവിമുക്കമാക്കാനും സൗകര്യപ്രദമാണ്.

അഴുകിയ മൃതദേഹങ്ങളുടെ ദുർഗന്ധം മുറിയിൽ തങ്ങിനിൽക്കാതിരിക്കാൻ പ്രത്യേക രീതിയിലുള്ള നിർമ്മാണമാണ് പോസ്റ്റുമോർട്ടം മുറികളിൽ നടത്തിയിരിക്കുന്നത്. പുതിയ മോർച്ചറി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള പരിമിതികൾക്ക് അറുതിയാകും.

Next Story

RELATED STORIES

Share it