Thiruvananthapuram

കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കേബിൾ ജോലിക്കെത്തിയ കൊല്ലം മൂന്നാംകുറ്റി സ്വദേശി പ്രമോദാണ് മരിച്ചത്.

കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
X

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കേബിൾ ജോലിക്കെത്തിയ കൊല്ലം മൂന്നാംകുറ്റി സ്വദേശി പ്രമോദ് (30) ആണ് മരിച്ചത്.

ഇന്ന് രാവിലെ കിളിമാനൂർ ചൂട്ടയിൽ നീരാഴിക്കുളത്തിൽ സുഹൃത്ത്ക്കളോടൊപ്പം കുളിക്കാനിറങ്ങവെ മുങ്ങിപ്പോവുകയായിരുന്നു. ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂനിറ്റുകളിലെ ജീവനക്കാർ തിരച്ചിൽ നടത്തിയാണ് പ്രമോദിന്റെ മൃതദേഹം പുറത്തെടുത്തത്.

Next Story

RELATED STORIES

Share it