മലേഷ്യയിൽ മരിച്ച ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി

മലേഷ്യയിൽ കപ്പൽ ജോലിക്കിടെയാണ് തിരുവനന്തപുരം ശ്രീകാര്യം അലത്തറ സ്വദേശി ഇന്ദ്രജിത്ത് ലംബോധരൻ നായർ മരിച്ചത്

മലേഷ്യയിൽ മരിച്ച ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി

തിരുവനന്തപുരം: മലേഷ്യയിൽ കപ്പൽ ജോലിക്കിടെ കാണാതായ തിരുവനന്തപുരം ശ്രീകാര്യം അലത്തറ സ്വദേശി ഇന്ദ്രജിത്ത് ലംബോധരൻ നായരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.

ഇന്ദ്രജിത്തിനെ കാണാതായതിനെക്കുറിച്ച് നോർക്ക റൂട്ട്‌സിന് ലഭിച്ച പരാതിയെത്തുടർന്ന് നോർക്ക വകുപ്പ് അധികൃതർ മലേഷ്യയിലെ കോലാലംബൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി നിരന്തരം ടെലഫോണിലും കത്ത് മുഖേനയും അദ്ദേഹത്തിനെ കണ്ടെത്തുന്നതുൾപ്പെടെയുള്ള എല്ലാ സഹായങ്ങൾക്കും വേണ്ടി അഭ്യർത്ഥിച്ചിരുന്നു.

ഇതേതുടർന്ന് ഇന്ദ്രജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

RELATED STORIES

Share it
Top