Thiruvananthapuram

ബൈക്കിലെത്തി പിടിച്ചുപറി; പ്രതി പിടിയില്‍

ബൈക്കിലെത്തി പിടിച്ചുപറി; പ്രതി പിടിയില്‍
X

കടയ്ക്കാവൂര്‍: ആനത്തലവട്ടം കൊച്ചുപാലത്തിന് സമീപം വീട്ടുജോലി കഴിഞ്ഞ് പോയ സ്ത്രീയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവര്‍ന്ന പ്രതി പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കൊച്ചു പാലത്തിന് സമീപം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് കൂടി നടന്നുപോവുകയായിരുന്ന ആനത്തലവട്ടം സ്വദേശി ലീലയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവര്‍ന്നെടുത്ത അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയില്‍ കോക്കാന്‍ എന്ന് വിളിക്കുന്ന സനലി(22)നെയാണ് കടയ്ക്കാവൂര്‍ സിഐ എസ് എം റിയാസും സംഘവും പിടികൂടിയത്. മാലയും പണവും അടങ്ങിയ പേഴ്‌സാണ് പ്രതി മോഷ്ടിച്ചത്. അഞ്ചുതെങ്ങില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മൊബൈല്‍ മോഷണക്കേസിലും ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് സനല്‍. കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വര്‍ക്കല എന്നിവിടങ്ങളിലായി അഞ്ചോളം വാറണ്ടുകള്‍ നിലവിലുണ്ട്. മോഷണ ശേഷം ഒളിവില്‍പോയ പ്രതി മോഷണ സ്വര്‍ണം വര്‍ക്കലയിലെ ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയും പകരം സ്വര്‍ണം വാങ്ങുകയും ചെയ്ത ശേഷം നാടുവിടാനുള്ള ശ്രമത്തിനിടെയാണ് പോലിസ് പിടികൂടിയത്. എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എസ്‌സിപിഒമാരായ ബിനോജ്, ജുഗുനു, സന്തോഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




Next Story

RELATED STORIES

Share it