തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. നവംബര്‍ 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നവംബര്‍ 29 വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന് തയ്യാറെന്ന് മമതാ ബാനര്ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT