- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍; പുതുക്കിയ പട്ടിക ഇങ്ങനെ
തിരുവനന്തപുരം നഗരം ബി വിഭാഗത്തിലാണ്. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ സി വിഭാഗത്തിലാണ്.

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍വരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണം. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 12നും 18നും ഇടയിലുള്ള പ്രദേശങ്ങള്‍ സി വിഭാഗത്തിലും 18നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണു നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം നഗരം ബി വിഭാഗത്തിലാണ്. ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ സി വിഭാഗത്തിലാണ്.
ഗ്രാമ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ;
ഡി വിഭാഗം
വെള്ളനാട്
കള്ളിക്കാട്
വിളവൂര്‍ക്കല്‍
മാണിക്കല്‍
മുദാക്കല്‍
കടയ്ക്കാവൂര്‍
മലയിന്‍കീഴ്
ചിറയിന്‍കീഴ്
പഴയകുന്നുമ്മേല്‍
മംഗലപുരം
കല്ലിയൂര്‍
ചെറുന്നിയൂര്‍
അമ്പൂരി
സി വിഭാഗം
വാമനപുരം
അഞ്ചുതെങ്ങ്
വെള്ളറട
പള്ളിക്കല്‍
ബാലരാമപുരം
കാട്ടാക്കട
വിളപ്പില്‍
കിഴുവിലം
മടവൂര്‍
ചെമ്മരുതി
ഒറ്റശേഖരമംഗലം
വെങ്ങാനൂര്‍
ഇടവ
അണ്ടൂര്‍ക്കോണം
ഉഴമലയ്ക്കല്‍
വക്കം
പള്ളിച്ചല്‍
പുളിമാത്ത്
മാറനല്ലൂര്‍
പെരിങ്ങമ്മല
ബി വിഭാഗം
ഇലകമണ്‍
പൂവച്ചല്‍
കരുംകുളം
കുറ്റിച്ചല്‍
വിതുര
പാങ്ങോട്
കുന്നത്തുകാല്‍
ഒറ്റൂര്‍
കഠിനംകുളം
കുളത്തൂര്‍
പാറശാല
കല്ലറ
പൂവാര്‍
അരുവിക്കര
വെമ്പായം
പുല്ലമ്പാറ
ആര്യനാട്
അഴൂര്‍
കിളിമാനൂര്‍
കരകുളം
പോത്തന്‍കോട്
കോട്ടുകാല്‍
വെട്ടൂര്‍
പനവൂര്‍
അതിയന്നൂര്‍
നെല്ലനാട്
കൊല്ലയില്‍
ചെങ്കല്‍
മണമ്പൂര്‍
കരവാരം
തിരുപുറം
നാവായിക്കുളം
എ വിഭാഗം
ആനാട്
കാഞ്ഞിരംകുളം
തൊളിക്കോട്
നഗരൂര്‍
പെരുങ്കടവിള
നന്ദിയോട്
ആര്യങ്കോട്
കാരോട്
നിയന്ത്രണങ്ങള്‍ ഇങ്ങനെ
ഇന്ന് അര്‍ധരാത്രി മുതല്‍ ഇതുപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍വരും.
എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോര്‍പ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ ഓഫിസുകള്‍ 25% ആളുകളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്കു പുറമേ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളില്‍ ഓഫിസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല.
എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താം.
എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.
എ, ബി, സി കാറ്റഗറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീര്‍ണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം. ആവശ്യമെങ്കില്‍ കടകളുടെ പുറത്ത്
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
കാറ്റഗറി ഡിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പോലിസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്‌റ്റോപ്പ് ഉണ്ടാകില്ല
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















