Thiruvananthapuram

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ:   പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം
X

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി കേന്ദ്രീയ വിദ്യാലയത്തിന് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 77 പേരും വിജയിച്ചു. ഇതില്‍ 68 (88.3 ശതമാനം) പേരും 75 ശതമാനത്തിലേറെ മാര്‍ക്കു നേടി. സയന്‍സ് വിഭാഗത്തില്‍ 491 (98.2 ശതമാനം) മാര്‍ക്കോടെ ജെ. കൃഷ്ണേന്ദുവിനാണ് ഒന്നാം സ്ഥാനം. കൊമേഴ്സില്‍ എല്‍ ഐശ്വര്യ 488 (97.6 ശതമാനം) മാര്‍ക്കോടെ ഒന്നാമതെത്തി. 31 വിദ്യാര്‍ഥികള്‍ (40.25 ശതമാനം) 90 ശതമാനത്തിലേറെ മാര്‍ക്കു കരസ്ഥമാക്കിയെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.





Next Story

RELATED STORIES

Share it