Thiruvananthapuram

തിരക്കേറിയ നെടുമങ്ങാട് ആശുപത്രി റോഡിലേക്ക് കൂറ്റന്‍ പാലമരം പതിച്ചു; ആളപായമില്ല; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

തിരക്കേറിയ നെടുമങ്ങാട് ആശുപത്രി റോഡിലേക്ക് കൂറ്റന്‍ പാലമരം പതിച്ചു; ആളപായമില്ല; നിരവധി വാഹനങ്ങള്‍ തകര്‍ന്നു
X

തിരുവനന്തപുരം: തിരക്കേറിയ നെടുമങ്ങാട്ട് ആശുപത്രി റോഡില്‍ കൂറ്റന്‍ പാലമരം വാഹനങ്ങള്‍ക്ക് മുകളേക്ക്് പതിച്ചു. ആളപായമില്ല. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

ഇന്ന് വൈകീട്ട് നാലിനാണ് കൂറ്റന്‍ പാലമരം യാത്രക്കാരുടെയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കും പതിച്ചത്. തിരക്കേറിയ നെടുമങ്ങാട് ആശുപത്രിക്ക് മുന്നിലെ റോഡിലേക്കാണ് പാലമരം പതിച്ചത്. ചെറിയ മഴക്കും കാറ്റിനും ഇടയിലാണ് മരം റോഡിലേക്ക് പതിച്ചത്.



റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍, റോഡിലൂടെ വന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെയാണ് പലമരം വീണത്. പാല റോഡിലേക്ക് പതിക്കുന്നത് കണ്ട വാഹനത്തില്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയോടി. ബൈക്ക്് യാത്രക്കാരും ബൈക്ക് നിര്‍ത്തി ഇറങ്ങിയോടി.

തിരക്കേറിയ റോഡായതില്‍ നിരവധി വാഹനങ്ങള്‍ക്ക് മുകളിലൂടെയാണ് മരംവീണത്. ഫയര്‍ഫോര്‍സും പോലിസും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ ചില്ലകള്‍ മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.

Next Story

RELATED STORIES

Share it