Thiruvananthapuram

ബാലരാമപുരം റണ്ണേഴ്‌സ് ക്ലബ്ബ് 'ഓണമേളം 2023' സംഘടിപ്പിക്കുന്നു

ബാലരാമപുരം റണ്ണേഴ്‌സ് ക്ലബ്ബ് ഓണമേളം 2023 സംഘടിപ്പിക്കുന്നു
X

തിരുവനന്തപുരം: ബാലരാമപുരം റണ്ണേഴ്‌സ് ക്ലബ്ബിന്റെ 'ഓണ മേളം-2023' ആഗസ്ത് 31, സെപ്തംബര്‍ ഒന്ന് തിയ്യതികളില്‍ ബാലരാമപുരം പട്ടണത്തില്‍ നടക്കും. സിനിസ്റ്റാര്‍ ടൈഗേഴ്‌സ് അവതരിപ്പിക്കുന്ന പുലിക്കളി, പ്രസീത ചാലക്കുടി നയിക്കുന്ന നാടന്‍ പാട്ടുകള്‍, പ്രഫഷനല്‍ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മല്‍സരം, വെടിക്കെട്ട് തുടങ്ങി വിവിധയിനം പരിപാടികള്‍ നടക്കും. സെപ്തംബര്‍ ഒന്നിന് വൈകീട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. റണ്ണേഴ്‌സ് ക്ലബ്ബ് ചെയര്‍മാന്‍ എം എച്ച് ഷാജഹാന്‍, അഡ്വ. ഐ ബി സതീഷ് എംഎല്‍എ, കെ ആന്‍സലന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും. ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍ എസ് വസന്തകുമാരി, എം ബി അഖില, പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസയ്ന്‍, കെ ഹരിഹരന്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it