- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനന്തപുരിയെ അലകടലാക്കി ജനമുന്നേറ്റ യാത്ര സമാപിച്ചു
തിരുവനന്തപുരം: അനന്തപുരിയെ അലകടലാക്കി ജനമുന്നേറ്റയ്ക്ക് ഉജ്ജ്വല സമാപനം. സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര മലബാറിലും മധ്യകേരളത്തിലും തിരുവിതാംകൂറിലും ജനകീയ മുന്നേറ്റത്തിന്റെ നവ രാഷ്ട്രീയം പങ്കുവെച്ച് ജനാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയ സമവാക്യം സൃഷ്ടിക്കുന്നതിനുള്ള ദിശാബോധം നല്‍കിയാണ് കടന്നുവന്നത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വെമ്പായത്തുനിന്നു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ഗാന്ധി പാര്‍ക്കിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കന്യാകുളങ്ങര, പോത്തന്‍കോട്, കഴക്കൂട്ടം, ടെക്നോ പാര്‍ക്ക്, ലുലു മാള്‍, ചാക്ക, ഇഞ്ചക്കല്‍, വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ, കമലേശ്വരം, അട്ടക്കുളങ്ങര, ഓവര്‍ ബ്രിഡ്ജ് വഴി സെക്രട്ടറിയേറ്റിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജന റാലിയായാണ് സ്വീകരണ സമ്മേളന വേദിയായ ഗാന്ധി പാര്‍ക്കിലേക്ക് ആനയിച്ചത്.
ഭരണഘടനാനുസൃത സാമൂഹിക നീതി അട്ടിമറിക്കുന്ന ഫാഷിസ്റ്റുകള്‍ക്കും ഇടതു-വലതു മുന്നണികള്‍ക്കുമെതിരേ ശക്തമായ പ്രതിഷേധങ്ങളാണ് യാത്രയിലുടനീളം ഉയര്‍ന്നത്. സാമൂഹിക നീതിയെ പരിഹസിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭയില്‍ പോലും മുന്നാക്ക പ്രാതിനിധ്യം പകുതിയിലധികം അരക്കിട്ടുറപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ പിന്നാക്ക വഞ്ചനയും സവര്‍ണ ദാസ്യവും ചോദ്യം ചെയ്താണ് യാത്ര സമാപിക്കുന്നത്.
കര്‍ഷകരും സ്ത്രീകളും യുവാക്കളും ദരിദ്രരും ഉള്‍പ്പെടെ മോദിയുടെ ഗ്യാരന്റി നല്‍കുന്ന നാലു വിഭാഗങ്ങളും മോദി ഭരണത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ ഭരണഘടയുടെ ഗ്യാരന്റിയാണ് പൗരസമൂഹത്തിനു വേണ്ടതെന്നാണ് യാത്ര നല്‍കുന്ന സന്ദേശം. യാത്രയ്ക്ക് അഭിവാദ്യവുമായെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷതയും തിരിച്ചു പിടിക്കാനും സംരക്ഷിക്കാനുമുള്ള ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ടാണ് യാത്ര പ്രതീകാല്‍മകമായി സമാപിക്കുന്നത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും കടക്കെണിയും ദുരിതങ്ങളും മാത്രം ജനങ്ങള്‍ക്കു സമ്മാനിച്ച ഫാഷിസ്റ്റ് വര്‍ഗീയ കോമരങ്ങള്‍ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് കുറുക്കുവഴികളിലൂടെ അധികാരത്തുടര്‍ച്ചയ്ക്കു ശ്രമിക്കുമ്പോള്‍ അതിനെതിരേ ശക്തമായ ജനരോഷം ഇളക്കിവിട്ടാണ് യാത്ര മുന്നേറിയത്. സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് സ്നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഒരുമയിലും കഴിഞ്ഞ ജനതയെ പരസ്പരം ശത്രുക്കളും സംശയാലുക്കാളുമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഭൂമികയില്‍ സംഘപരിവാരത്തിന് ഇടമില്ല എന്നാണ് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്.
RELATED STORIES
അമേരിക്കന് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില് എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTഅധ്യാപകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
14 Dec 2024 11:09 AM GMTമംഗളവനത്തില് മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന് പ്രസിഡന്റ് യൂന് സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMT