തിരുവനന്തപുരത്ത് 10 വയസ്സുകാരന് ഓടയില്‍ വീണ് മരിച്ചു
BY NSH31 Oct 2021 2:54 PM GMT
X
NSH31 Oct 2021 2:54 PM GMT
തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ 10 വയസ്സുകാരന് ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. വൈകീട്ട് 4.45ഓടെയാണ് സംഭവം. കുട്ടിയുടെ അച്ഛന് പാല് വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വീടിന് മുന്നിലുള്ള ഓടയിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം.
മഴ ആയതുകൊണ്ട് തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT