- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോറിക്ഷാ തടഞ്ഞു വീട്ടമ്മയുടെ മുഖത്ത് സ്‌പ്രേ അടിച്ച് മോഷണശ്രമം

ചെങ്ങന്നൂര്‍: രോഗിയുമായി വന്ന ഓട്ടോറിക്ഷാ തടഞ്ഞു നിര്‍ത്തി മുഖത്ത് സ്‌പ്രേ അടിച്ച് മോഷണശ്രമം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ അമ്മയും മകളും രക്ഷപെട്ടു. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര തോണ്ടുതറയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ജയലക്ഷ്മിയും മകള്‍ ദേവികയുമാണ് അക്രമികളില്‍ നിന്നും രക്ഷപെട്ടത്.
കഴിഞ്ഞ രാത്രി 12മണിയോടെ ജയലക്ഷ്മിക്ക് കലശലായ ചര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപമുള്ള ഓട്ടോറിക്ഷാ വിളിച്ച് മകളേയും ജ്യേഷ്ഠസഹോദരനെയും കൂട്ടി തിരുവല്ലയിലെ ഗവ. ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ വെണ്‍പാല ചക്രശാലക്കടവിനടുത്തായിരുന്നു സംഭവം. രാത്രി ഒരു മണിയോടെ പാലത്തിനു സമീപം വണ്ടി എത്തിയപ്പോള്‍ റോഡില്‍ ഭീകരമായ ശബ്ദം കേട്ട് തങ്ങള്‍ വന്ന ഓട്ടോറിക്ഷാ സ്പീഡ് അല്പം കുറച്ചു. ഈ സമയം ഒരു ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ കയ്യില്‍ കരുതിയിരുന്ന സ്‌പ്രേ പിന്‍സീറ്റില്‍ ഇരുന്ന ജയലക്ഷ്മിയുടെയും മകളുടേയും മുഖത്ത് അടിക്കുകയായിരുന്നു.
മോഷണശ്രമമാണന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ രാജു വണ്ടി വേഗത്തില്‍ ഓടിച്ച് രക്ഷപെടുകയായിരുന്നു. കഠിനമായ തലകറക്കവും ക്ഷീണവും തലയ്ക്ക് മന്ദതയും അനുഭവപ്പെട്ട അമ്മയേയും മകളേയും കടപ്രയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















