Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൊവിഡ്; 302 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൊവിഡ്; 302 പേര്‍ രോഗമുക്തരായി
X

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ ആകെ 12125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9199 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. കൊവിഡ് മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരിച്ചു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9077 ആണ്.




Next Story

RELATED STORIES

Share it