Pathanamthitta

കോന്നിയിലെ പ്രമുഖ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; ഏഴു പേര്‍ ആശുപത്രിയില്‍

കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കോന്നിയിലെ പ്രമുഖ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; ഏഴു പേര്‍ ആശുപത്രിയില്‍
X

കോന്നി: കോന്നിയിലെ പ്രമുഖ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ ഇവരെ കോന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ജുധനാഴ്ച രാത്രിയില്‍ ഈ ഹോട്ടലില്‍ നിന്നും സാന്‍വിച്ച്, ബര്‍ഗര്‍,പപ്പ് സ് എന്നിവ കഴിച്ച കോന്നി കുമ്മണ്ണൂര്‍ ഈട്ടിമുട്ടില്‍ ഹസീന (29), ഈട്ടിമുട്ടില്‍ ഷാഹീന (33), പൂങ്കാവ് മംഗലശ്ശേരില്‍ ബിനു (18), കളത്തൂരേത്ത് അനീഷ് (17), കളത്തൂരേത്ത് അനുഷ (21), ഹോട്ടല്‍ ജീവനക്കാരായ ഇലവുംതിട്ട ശിവാ മൃതത്തില്‍ സിദ്ധാര്‍ത്ഥ് (21), വയനാട് സ്വദേശി ആല്‍വിന്‍ (20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് ഹോട്ടല്‍ അടപ്പിച്ചു.

Next Story

RELATED STORIES

Share it