കനത്ത മഴ തുടരുന്നു; പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട്
BY NSH19 Nov 2021 12:49 PM GMT

X
NSH19 Nov 2021 12:49 PM GMT
പത്തനംതിട്ട: ജില്ലയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും. ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് കലക്ടര്‍ അറിയിച്ചു. 983.70 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്.
986 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 984 എത്തിയില്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തുവിടും. ജില്ലയിലെ കക്കി (ആനത്തോട്) ഡാമിലും ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി ഉള്‍പ്പെടെ ഒമ്പത് ഡാമികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
വിസ്മയ കേസ്:കോടതി വിധി സ്വാഗതാര്ഹം,സര്ക്കാര് ഉദ്യോഗസ്ഥര്ക്കുള്ള...
23 May 2022 8:40 AM GMTആശ വര്ക്കര്മാര്ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMT