Pathanamthitta

ജില്ലാതല പട്ടയമേള 23ന്; 600 പട്ടയങ്ങള്‍ വിതരണം ചെയ്യും

മല്ലപ്പള്ളി താലൂക്കിലെ പെരുമ്പട്ടിയിലെ 512 പട്ടയങ്ങള്‍ തയാറായി കഴിഞ്ഞു. വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ അവ വിതരണം ചെയ്യാന്‍ കഴിയും.

ജില്ലാതല പട്ടയമേള 23ന്; 600 പട്ടയങ്ങള്‍ വിതരണം ചെയ്യും
X

പത്തനംതിട്ട: ജില്ലാതല പട്ടയമേള ജനുവരി 23 ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ നിന്നായി അറുനൂറ് പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. കലക്ട്രറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയമേള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.

ജില്ലയിലെ മുടങ്ങിക്കിടന്നിരുന്ന പട്ടയങ്ങളുടെ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. മല്ലപ്പള്ളി താലൂക്കിലെ പെരുമ്പട്ടിയിലെ 512 പട്ടയങ്ങള്‍ തയാറായി കഴിഞ്ഞു. വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ അവ വിതരണം ചെയ്യാന്‍ കഴിയും. കോന്നി താലൂക്കിലെ മൂവായിരത്തോളം പട്ടയങ്ങളുടെ നടപടികള്‍ മാര്‍ച്ച് 31ന് അകം പൂര്‍ത്തിയാകും. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന എല്ലാ പട്ടയങ്ങളുടേയും നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് 600 പട്ടയങ്ങള്‍ വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ റാന്നി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയ വിതരണം നടക്കുക. നാനൂറോളം പട്ടയങ്ങളാണ് റാന്നി താലൂക്കില്‍ നിന്ന് വിതരണം ചെയ്യുക.

പട്ടയമേളയുടെ നടത്തിപ്പിനായി എം പി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായും, ജില്ലാ കളക്ടര്‍ ചെയര്‍മാനായും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറായും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു.

Next Story

RELATED STORIES

Share it