Pathanamthitta

അഗ്‌നിവീര്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം; ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കണം: എസ്ഡിപിഐ

അഗ്‌നിവീര്‍ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം; ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കണം: എസ്ഡിപിഐ
X

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ 19 വയസുള്ള അഗ്‌നിവീര്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷഫ്ന റാഷിദ് ആവശ്യപ്പെട്ടു. അടൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് മാതാവ് രാജി ആരോപണം ഉന്നയിച്ചത്. അധ്യാപകന്‍ വൈരാഗ്യത്തോടെ പെണ്‍കുട്ടിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും മറ്റുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. മറ്റു വിദ്യാര്‍ഥിനികള്‍ക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ പോലിസ് ഗൗരവമായി ഇടപെട്ട് അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മറ്റു വിദ്യാര്‍ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വിശദീകരണം തേടി സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലിസ് നീങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it