മധ്യവയസ്‌ക്കന്‍ തോട്ടില്‍ മരിച്ച നിലയില്‍

മധ്യവയസ്‌ക്കന്‍ തോട്ടില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: ശബരിമല ഇടത്താവളത്തിന് സമീപം മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി വയലത്തല ചരുവില്‍ കോശി തോമസിനെയാണ് (55) വെള്ളിയാഴ്ച രാവിലെ 11മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്ത് മുറിവേറ്റ പാടുകളുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണത്തില്‍ സംശയം ഉളളതായി ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടില്ലെന്ന് പത്തനംതിട്ട സിഐ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ. നഗരത്തില്‍ അലഞ്ഞു നടക്കുന്ന കോശി ചെല്ലക്കിളി എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു. ഭാര്യ നേരത്തേ മരണപ്പെട്ടതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. രണ്ട് മക്കളുണ്ട്.

RELATED STORIES

Share it
Top