- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോന്നിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1180 പേർ
അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ അനുസരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.
കോന്നി: കൊവിഡ് 19 സാമൂഹ്യ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്ക് ഓഫീസിൽ ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. നിലവിലുള്ള സാഹചര്യങ്ങൾ യോഗം വിലയിരുത്തി. കോന്നി നിയോജക മണ്ഡലത്തിൽ 1180 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ അനുസരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടാൻ തീരുമാനിച്ചു. വാർഡ് തലത്തിൽ താമസക്കാരായ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും വാർഡ് തലത്തിൽ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഗ്രൂപ്പ് വഴി ഉടൻ തന്നെ ബന്ധപ്പെട്ട ആളുകളെ അറിയിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
അഞ്ചു വയസ്സുവരെയുള്ള കുട്ടികൾ, 60 വയസുകഴിഞ്ഞ മുതിർന്നവർ, കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള വിവിധ രോഗബാധിതരായ ആളുകൾ തുടങ്ങിയവരുടെ ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ മാർച്ച് 24ന് തയ്യാറാക്കാൻ തീരുമാനിച്ചു. ക്വോറണ്ടയിൻ സർട്ടിഫിക്കറ്റുകൾ നല്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്വോറണ്ടയിൻ സമയത്ത് ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കാത്ത ആളുകൾക്ക് സർട്ടിഫിക്കറ്റുകൾ നല്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.
കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ തുടങ്ങിയവയിൽ മാനദണ്ഡം ലംഘിച്ച് ആളെ കുത്തിനിറച്ച് പോകുന്നത് ചർച്ചയായി. ആവശ്യമായ നടപടി സ്വീകരിക്കാൻ ആർടിഒയെ ചുമതലപ്പെടുത്തി. പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് അടിയന്തര താമസ സൗകര്യം ക്രമീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. നിരീക്ഷണത്തിലുള്ളവർക്ക് മരുന്ന്, ഭക്ഷണം, മറ്റ് നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ എത്തിച്ചു നല്കുന്നതിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ താലൂക്ക് ആഫീസിന്റെ 0468-2240087 നമ്പരിൽ ബന്ധപ്പെടണം. കൺസ്യൂമർ ഫെഡ്, ബിവറേജസ് ഔട്ട്ലറ്റുകളിൽ മതിയായ നിയന്ത്രണങ്ങൾ മാനേജർമാർ ഉറപ്പു വരുത്തണമെന്നും, പോലീസ് ശ്രദ്ധിക്കണമെന്നും നിർദ്ദേശം നല്കി.ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിനായി ആവശ്യമെങ്കിൽ നിലയ്ക്കൽ എക്യൂമെനിക്കൽ ക്യാമ്പ് സെന്റർ, കോന്നി റ്റി.വി.എം ഹോസ്പിറ്റൽ, കലഞ്ഞൂരിലെ വനം വകുപ്പ് കെട്ടിടം തുടങ്ങിയവ ഏറ്റെടുത്തു സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.കോവിഡിന്റെ സാമൂഹ്യവ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളോടും സഹകരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും യോഗം പൊതുജനങ്ങളോടഭ്യർത്ഥിച്ചു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT