Pathanamthitta

അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; പത്തനംതിട്ടയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; പത്തനംതിട്ടയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
X

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാവ് ആരോപിച്ചു.

ഹോട്ടല്‍ ജീവനക്കാരിയായ മാതാവ് ജോലി കഴിഞ്ഞ മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. അടൂരിലെ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അഗ്‌നിവീര്‍ വിദ്യാര്‍ഥിനിയാണ്. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് മാതാവ് രാജി ആരോപണം ഉന്നയിച്ചത്. അധ്യാപകന്‍ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്നും മാതാവ് രാജി ആരോപിച്ചു.സ്ഥാപനത്തിനെതിരെ മാതാവ് പോലിസിലും മൊഴി നല്‍കി.




Next Story

RELATED STORIES

Share it