എം കെ അഷ്‌റഫിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം

പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധം ഇരമ്പി. തികച്ചും രാഷ്ട്രീയപ്രേരിതവും സംഘടനയ്‌ക്കെതിരേ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗവുമായി നടത്തിയ പരിശോധനയില്‍ ഒന്നുംതന്നെ കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇഡി ചില രേഖകള്‍ ഡല്‍ഹിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

നേതാക്കളുടേയും പ്രവര്‍ത്തകരുടെയും മേല്‍ ചുമത്തിയ പിഎംഎല്‍എ കേസുകളും ഉന്നയിക്കുന്ന ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ട് അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കുകയാണ് ചെയ്തതെന്നും പോപുലര്‍ ഫ്രണ്ട് പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് എച്ച് ജംഷീര്‍ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ കോട്ടയ്ക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഏരിയാ പ്രസിഡന്റ് ഫൈസല്‍ പള്ളിക്കുളം, സെക്രട്ടറി ഒ യു റഷീദ്, അബ്ദുല്‍ മുത്തലിഫ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT