Palakkad

ആദിവാസികളുടെ തൊഴിലുറപ്പ് വേതനം കുടിശ്ശിക; അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കും

ആദിവാസികളുടെ തൊഴിലുറപ്പ് വേതനം കുടിശ്ശിക; അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കും
X

പാലക്കാട്: അട്ടപ്പാടിയിലെ അദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് വേതനം കുടിശ്ശിക നല്‍കാത്തതിലും പ്രതിഷേധിച്ച് ജൂണ്‍ 14ന് അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കുമെന്ന് അഖിലേന്ത്യാ വിപ്ലവ കിസാന്‍സഭ(എഐകെകെഎസ്)യും ആദിവാസി ഭാരത് മഹാസഭ(എബിഎം)യും അറിയിച്ചു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വേതന കുടിശ്ശിക അഞ്ചുകോടി 78 ലക്ഷമാണ്. ആദിവാസികള്‍ക്ക് വര്‍ഷത്തില്‍ 200 ദിവസം ജോലി ചെയ്ത വകയില്‍ 100 ദിവസത്തെ കൂലിയാണ് മൂന്ന് പഞ്ചായത്തില്‍ മാത്രം മായി ഇത്രയും തുക കുടിശ്ശികയുള്ളത്. അഗളി പഞ്ചായത്തില്‍ രണ്ടു കോടി 20 ലക്ഷവും പുതൂര്‍ പഞ്ചായത്തില്‍ രണ്ടു കോടി 14 ലക്ഷവും ഷോളയൂര്‍ പഞ്ചായത്തില്‍ ഒരു കോടി 44 ലക്ഷവുമാണ് കുടിശ്ശികയായി കിടക്കുന്ന തൊഴിലുറപ്പ് വേതനം. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നവര്‍ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം പോലും വിതരണം ചെയ്യാതെ ആദിവാസികളെ മരണത്തിലേക്ക് തള്ളിവിടുകയാണ്.

ലോക്ക് ഡൗണിന്റെ പേര് പറഞ്ഞു ജനങ്ങളെ വീടുകളില്‍ അടച്ചുപൂട്ടി ജനദ്രോഹകരമായ നടപടികളെടുത്ത് ആദിവാസികളെ പട്ടിണിയില്‍ തളച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പ്രതികൂല സാഹചര്യത്തില്‍ പോലും സമരത്തിലേക്ക് പോവാതെ നിര്‍വ്വാഹമില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു വിതരണം ചെയ്യാത്ത, തൊഴിലുറപ്പ് വേതനം 5.78 കോടി രൂപ ഉടന്‍ വിതരണം ചെയ്യണം. സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനും അവഗണനയ്ക്കുമെതിരേ നടത്തുന്ന പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനാധിപത്യശക്തികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അഖിലേന്ത്യാ വിപ്ലവ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരന്‍ പ്രസിഡന്റ് എം സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.

Tribal employment wage arrears; protest against Attappadi taluk tribal office


Next Story

RELATED STORIES

Share it