രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക് ഒറ്റപ്പാലത്ത് സജ്ജമായി

പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഡിഫന്‍സ് പാര്‍ക്കിലൂടെ ഉദ്ദേശിക്കുന്നത്. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാര്‍ക്കില്‍ ഉണ്ടാവുക. ഒറ്റ എന്‍ജിന്‍ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിനോടകം ലഭിച്ചിട്ടുണ്ട്.പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ സംരഭകരെ കണ്ടെത്തി നിശ്ചിത കാലത്തേക്ക് ഭൂമി കൈമാറുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ ഫിക്കിയുമായി (എലറലൃമശേീി ീള കിറശമി ഇവമായലൃ െീള ഇീാാലൃരല & കിറൗേെൃ്യ) ചേര്‍ന്ന് നടത്തിയ വെബിനാറില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 150ല്‍ പരം വ്യവസായികള്‍ പങ്കെടുത്തു. ഇതില്‍ 30 ഓളം പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ പാര്‍ക്ക് വരുന്നതോടെ അയ്യായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാകുക എന്നതാണ് പ്രതിരോധ പാര്‍ക്കിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങള്‍ക്ക് പുറമെ 50 കോടി രൂപയാണ് കേന്ദ്ര സഹായം. പ്രതിരോധ ഉപകരണ നിര്‍മ്മാണം, പ്രതിരോധ ഗതിനിര്‍ണയ ഉത്പന്നങ്ങള്‍, വ്യോമയാന -നാവിക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, വ്യക്തിഗത ഉപകരണങ്ങള്‍, സുരക്ഷാ വസ്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് മുന്‍ഷണന നല്‍കും. ഭൂമി, കെട്ടിട സമുച്ചയം, സംഭരണശാല, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവ സംരംഭകര്‍ക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡ്, പരിശീലന മുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തയ്യാറാണ്. 30 വര്‍ഷത്തേക്കാവും വ്യവസായങ്ങള്‍ക്ക് ഭൂമി നല്‍കുക.
RELATED STORIES
അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMT