നികുതി വര്‍ധനവിനെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ
നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതി വര്‍ധനവെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി കെ ടി അലവി കുറ്റപ്പെടുത്തി.

വല്ലപ്പുഴ: തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളില്‍ അമിത സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന നികുതി വര്‍ധനവിനെതിരേ പ്രതിഷേധിച്ച് എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി. എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം സൈതലവി അധ്യക്ഷത വഹിച്ചു.
നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതി വര്‍ധനവെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി കെ ടി അലവി കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ അടിസ്ഥാന ഭൂനികുതി പരിഷ്‌കരണം കുറഞ്ഞ അളവില്‍ ഭൂമിയുള്ളവരെയും ബാധിക്കുമെന്നും നിലവിലെ നികുതിയേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധനയെന്നും ഇതു പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്് സി പി സലിം, എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ അബ്ദുറഷീദ് പാല കുറുശ്ശി സംസാരിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT