കവര്‍ച്ചാ കേസ് പ്രതി ഫിറോസ് ഖാന്‍ തത്തമംഗലം കര്‍ണാടക പോലിസിന്റെ പിടിയില്‍

ചിറ്റൂര്‍: കഞ്ചാവ്, മയക്കുമരുന്ന്, കവര്‍ച്ച തുടങ്ങിയവ പതിവാക്കിയ തത്തമംഗലം സ്വദേശി ഫിറോസ് ഖാന്‍ കര്‍ണാടക ചാംരാജ്‌നഗര്‍ ഈസ്റ്റ് പോലിസിന്റെ പിടിയിലായി. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും ചിറ്റൂരിലെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഫിറോസിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 395 (കൂട്ടം ചേര്‍ന്ന് കവര്‍ച്ച ചെയ്യല്‍) പ്രകാരമാണ് കര്‍ണാടക പോലിസ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഫിറോസ് പിടിയിലാവുന്നത്. ഒളിവിലായിരുന്ന ഫിറോസിനെതിരേ ചാമരാജ്‌നഗര്‍ പോലിസ് ജില്ലാ പോലിസ് സൂപ്രണ്ടിന് ലുക്ക് ഔട്ട് നോട്ടീസ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചിറ്റൂരില്‍ വച്ച് പ്രതി പിടിയിലായത്.

ചിറ്റൂരും, പാലക്കാടും കേന്ദ്രീകരിച്ച് പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നടത്തുന്നുണ്ടെന്നും പോലിസിലെ ചിലരുടെ സഹായത്താലാണ് രക്ഷപ്പെട്ട് പോവുന്നതെന്നുമാണ് നാട്ടുകാര്‍ക്ക് പരാതിയുള്ളത്.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT