ശുദ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് രമ്യ ഹരിദാസ് എംപി
ഭാരതപ്പുഴയില്‍ പൈങ്കുളത്തുള്ള പമ്പുഹൗസില്‍നിന്നാണ് ഈ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിലേക്കും ശുദ്ധജലവിതരണം നടത്തുന്നത്.

പാലക്കാട്: വടക്കാഞ്ചേരി ശുദ്ധജലപദ്ധതിയില്‍ കീഴിലുള്ള വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും പാഞാള്‍, ചേലക്കര മുള്ളൂര്‍ക്കര പഞ്ചായത്തുകളിലും അതിരൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നതായും ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരമായി നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ പൈങ്കുളത്തുള്ള പമ്പുഹൗസില്‍നിന്നാണ് ഈ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിലേക്കും ശുദ്ധജലവിതരണം നടത്തുന്നത്.
-എന്നാല്‍, ഒരാഴ്ചയിലേറെയായി ശുദ്ധജലവിതരണം നടക്കുന്നില്ലെന്നും ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നതയും അതിരൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളണമെന്നും ജില്ലാ കലക്ടര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു. ഭാരതപുഴയില്‍ ആവശ്യത്തിനു വെള്ളം ലഭ്യമല്ലാത്ത സഹചര്യത്തില്‍ മലമ്പുഴ ഡാമില്‍നിന്നും വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടായിട്ടില്ലെന്നും എംപി പറഞ്ഞു.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT