പാലക്കാട് തീപ്പൊള്ളലേറ്റ യുവാവും പെണ്‍കുട്ടിയും മരിച്ചു

പാലക്കാട്: കൊല്ലങ്കോട്ട് കിഴക്കേ ഗ്രാമത്തില്‍ തീപ്പൊള്ളലേറ്റ് ചികില്‍സയിലിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ചു. കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലെ ബാലസുബ്രഹ്മണ്യനും (23) 16കാരിയായ ധന്യയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
പിറന്നാള്‍ ആഘോഷത്തിനെന്ന പേരിലാണ് ബാലസുബ്രഹ്മണ്യന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയതിന് പിന്നാലെ ബാലസുബ്രഹ്മണ്യനും സ്വയം തീക്കൊളുത്തി. ഈ സമയം ബാലസുബ്രഹ്മണ്യത്തിന്റെ അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ധന്യയും ബാലസുബ്രഹ്മണ്യനും നിലവിളിച്ച് മുറിക്ക് പുറത്തേക്കുവരുന്നതുകണ്ട അമ്മയും സഹോദരിയുമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.
ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ബാലസുബ്രഹ്മണ്യന്റെ മാതാവ് പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. ധന്യയ്ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ബാലസുബ്രഹ്മണ്യന് വീട്ടുകാര്‍ വാക്കുനല്‍കിയിരുന്നതായും പറയപ്പെടുന്നു.
RELATED STORIES
അപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMT