പാലക്കാട് നഗരമധ്യത്തില് വീട് കുത്തിത്തുറന്ന് 25 പവനും 30,000 രൂപയും കവര്ന്നു

പാലക്കാട്: നഗരത്തില് വ്യാപാരിയുടെ വീട് കുത്തിതുറന്ന് സ്വര്ണവും പണവും മോഷ്ടിച്ചതായി പരാതി. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്റെ വീട് കുത്തിത്തുറന്ന് 25 പവന് സ്വര്ണവും 30,000 രൂപയും മോഷ്ടിച്ചതായാണ് പരാതി. മുഹമ്മദ് ബഷീറും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. ഇന്ന് രാവിലെ വീട്ടില് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
അലമാരയില് സൂക്ഷിച്ച 25 പവന് സ്വര്ണാഭരണങ്ങളും 30,000 രൂപയുമാണ് മോഷണം പോയതെന്ന് മുഹമ്മദ് ബഷീര് പരാതിയില് പറയുന്നു. രണ്ടുനില വീടിന്റെ മുകള്നിലയിലെ വാതില് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വര്ണവും പണവും സൂക്ഷിച്ചിരുന്നത്. ഇത് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. വീടിന് സമീപം സ്റ്റീല്കട നടത്തുകയാണ് മുഹമ്മദ് ബഷീര്. പരാതിയെത്തുടര്ന്ന് പാലക്കാട് നോര്ത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT