Sub Lead

ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു

ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു
X

ദുബയ്: യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനിടെ ദുബയില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദുബയില്‍ രണ്ട് വീടുകളുടെ മുറ്റത്തേക്ക് ഡ്രോണുകള്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി നഗരത്തിലെ മീഡിയ ഓഫിസ് അറിയിച്ചു. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ രാജ്യത്തെ വ്യോമ പ്രതിരോധത്തിന്റെ വിജയകരമായ ഇടപെടലിന്റെ ഫലമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഇസ്രായേലും യുഎസും സംയുക്തമായി ഇറാന് നേരെ നടത്തിയ ഏകപക്ഷീയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. അറബ് രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍.



Next Story

RELATED STORIES

Share it