മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ ചുനങ്ങാട് വാണിവിലാസിനിയില്‍ ബാബുവിന്റെ മകന്‍ മണികണ്ഠന്റെ (31) മൃതദേഹമാണ് കണ്ടെടുത്തത്. കഞ്ചിക്കോട് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ മൃതദേഹം കണ്ടെത്താനായില്ല. വെളിച്ചക്കുറവുമൂലം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചു.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് ആറോടെയാണ് അകമലവാരം പൂക്കുണ്ട് ഭാഗത്തു കുളിക്കുന്നതിനിടെ മണികണ്ഠനെ കാണാതാവുന്നത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയെത്തിയത്. ലോറി ഡ്രൈവറായ മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴ സന്ദര്‍ശിക്കാനെത്തിയതാണ്. വേശയാണ് മണികണ്ഠന്റെ അമ്മ.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT