ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു
നാലുദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യവീട്ടില്‍ പോയിരുന്ന ഇവര്‍ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് ടി വി ഉച്ചത്തില്‍വച്ച് സന്തോഷ് കൊലപാതകം നടത്തുകയായിരുന്നു.
ചെര്‍പ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഒരു കിലോമീറ്റര്‍ മാറി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഇവര്‍ താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം. തൃശൂര്‍- വടക്കാഞ്ചേരി ഓട്ടുപ്പാറ പുന്നംപറമ്പില്‍ രാജന്റെ മകള്‍ രഞ്ജിഷ (24) യാണ് വെട്ടേറ്റുമരിച്ചത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട് ചെറുകുളം താഴത്തെ പുത്തന്‍വീട്ടില്‍ സന്തോഷിനെ (33) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വാടകവീട്ടില്‍നിന്ന് ബൈക്കിലെത്തിയ സന്തോഷ് പൊട്ടച്ചിറ- എഴുവന്തല റോഡിലുള്ള മുണ്ടാനാംകുര്‍ശ്ശിയില്‍ റോഡരികിലെ തേക്കുമരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല.
ടൈല്‍സിന്റെ പ്രവൃത്തിചെയ്യുന്ന ആളാണ് സന്തോഷ്. ഒരുവര്‍ഷമായി ഇവര്‍ ഇവിടെ താമസിക്കുകയാണ്. നാലുദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യവീട്ടില്‍ പോയിരുന്ന ഇവര്‍ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് ടി വി ഉച്ചത്തില്‍വച്ച് സന്തോഷ് കൊലപാതകം നടത്തുകയായിരുന്നു. ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയശേഷമാണ് രഞ്ജിഷയെ സന്തോഷ് വിവാഹം കഴിക്കുന്നത്. ഷൊര്‍ണൂരില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളിധരന്‍, സിഐ പ്രമോദ് എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്‍കി.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT