ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍;മകനെ കാണാനില്ല
ദമ്പതികളുടെ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു.മകന്‍ സനിലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്
BY SNSH10 Jan 2022 4:47 AM GMT

X
SNSH10 Jan 2022 4:47 AM GMT
പാലക്കാട് :പുതുപ്പരിയാരത്ത് ചോരയില്‍ കുളിച്ച നിലയില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഓട്ടുകാടുള്ള മയൂരം വീട്ടില്‍ ചന്ദ്രനും ദേവിയുമാണ് മരിച്ചത്.മകന്‍ സനിലിനെ കാണാനില്ല.
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളിലായിരുന്നു മൃതദേഹങ്ങള്‍.ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ കഴുത്തില്‍ രക്തക്കറയുണ്ട്.
ദമ്പതികളുടെ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. മകന്‍ സനിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സനിലിനെ കാണാനില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Next Story
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT