Palakkad

കുരുത്തിച്ചാല്‍ അപകടം; കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കുരുത്തിച്ചാല്‍ അപകടം; കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
X

മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുത്തൊഴുക്കില്‍ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുളപ്പാടം മദ്രസക്ക് സമീപത്തെ പുഴയോര ഭാഗത്ത് നിന്നാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. മൃതദേഹം കാടാമ്പുഴ സ്വദേശി മുഹമ്മദാലി യുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുഹമ്മദാലി ദുബയിലെ ജിമ്മില്‍ അക്കൗണ്ടന്റാണ്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജമീല. സഹോദരങ്ങള്‍: ഹന്നത്ത്, ഹസീന, സജ്‌ന, ഷെരീഫ.

മൃതദേഹം മണ്ണാര്‍ക്കാട് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മലപ്പുറം കാടാമ്പുഴയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തില്‍ മൂന്നു പേരാണ് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴിക്കിലാണ് ഇവര്‍ ഒഴുകി പോയത്. അപകടത്തില്‍പ്പെട്ട ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മുഹമ്മദാലിക്കൊപ്പം കാണാതായ ഇര്‍ഫാന് വേണ്ടി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.




Next Story

RELATED STORIES

Share it