ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്‍ (29) മീന്‍കര ഡാമില്‍ മുങ്ങി മരിച്ചുവെന്ന പോലിസിന്റെ പ്രഥമ റിപോര്‍ട്ട് തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. ശിവരാജന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാമ്പ്രത്ത്ചള്ളയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ ആവശ്യപെട്ടു.

കെ വാസുദേവന്‍ (ചെയര്‍മാന്‍), ശിവരാജന്‍ (ജനറല്‍ കണ്‍വീനര്‍), സക്കീര്‍ ഹുസൈന്‍, രാജന്‍ പുലിക്കോട് (വൈസ് ചെയര്‍മാന്‍മാര്‍), കാര്‍ത്തികേയന്‍ മംഗലം, മാരിയപ്പന്‍ നീലിപ്പാറ (ജോയിന്റ് കണ്‍വീനര്‍മാര്‍), രക്ഷാധികാരിയായി വിളയോടി ശിവന്‍കുട്ടിയേയും 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കെ വാസുദേവന്റെ (സാധുജനപരിപാലന സംഘം ജില്ലാ സെക്രട്ടറി) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. സക്കീര്‍ഹുസൈന്‍. (എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്) കെ മായാണ്ടി, (ആദിവാസി ക്ഷേമ സംരക്ഷണ സമിതി), വിജയന്‍ അമ്പലക്കാട്, രാധാകൃഷ്ണന്‍ വിത്തനശേരി, മണികണ്ഠന്‍ വടക്കഞ്ചേരി, ഗോപാലകൃഷ്ണന്‍ ആലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാരിയപ്പന്‍ നീലിപ്പാറ, രാജന്‍ പുലിക്കോട് പങ്കെടുത്തു.
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്ഥികള് ആശുപത്രിയില്
4 Feb 2023 4:25 AM GMT