പാലക്കാട് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതി പിടിയില്‍
BY NSH12 Aug 2021 12:49 AM GMT

X
NSH12 Aug 2021 12:49 AM GMT
പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച പ്രതി അറസ്റ്റിലായി. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തിയാണ് നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാള്‍ വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടില്‍തന്നെ തുടര്‍ന്നു. ആക്രമണം നടന്ന പ്രദേശത്തെത്തിയവരെ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT