രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 21 ലക്ഷം പിടികൂടി

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 21 ലക്ഷം രൂപ പിടികൂടി. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണവുമായി മഹാരാഷ്ട്ര സോലാപൂര്‍ സ്വദേശി പാണ്ടുരംഗി (22) നെയാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുഴല്‍പണം കടത്തുന്നതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത തുണികൊണ്ടുള്ള കോട്ടില്‍ 500 രൂപയുടെ നോട്ടുകളായി നിറച്ച് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
ഈ പണം കൊണ്ടുപോവുന്നതിന് യാതൊരുവിധ രേഖയും കൈയിലുണ്ടായിരുന്നില്ല. പിടിച്ചെടുത്ത 21 ലക്ഷം രൂപയും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജിന്റെ നിര്‍ദേശപ്രകാരം സിഐ എന്‍ കേശവദാസ്, എസ്‌ഐ എ പി ദീപക്, എഎസ്‌ഐ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, എന്‍ അശോക് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT